'തെറ്റായ ഒരു നിലപാടിന്റെ കൂടെയും പാർട്ടി നിൽക്കില്ല';പി പി ദിവ്യയ്ക്കെതിരെ നടപടിയെന്ന സൂചനയുമായി എംവി ഗോവിന്ദൻ

'ദിവ്യയ്ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാൽ സംഘടനാപരമായി ആലോചിക്കും'

dot image

കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദിവ്യയ്ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാൽ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാർട്ടി നിൽക്കില്ല. എഡിഎം നവീൻ ബാബുവിൻറെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നും എം വി ഗോവിന്ദൻ ആവർത്തിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

അതേസമയം, എഡിഎം നവീന്‍ ബാബുവിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണർ ക്ലീന്‍ ചിറ്റ് നൽകി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫയല്‍ നീക്കത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി പി ദിവ്യ ഒഴികെ 17 പേരുടെ മൊഴിയാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ രേഖപ്പെടുത്തിയത്.

കണ്ണൂര്‍ കളക്ടറുടെയും പരാതിക്കാരനായ പ്രശാന്തന്റെയും കളക്ടറേറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു ഗീതയെ ചുമതലപ്പെടുത്തിയത്.

naveen babu
നവീൻ ബാബു

എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാം, എഡിഎമ്മിനെതിരായ ദിവ്യയുടെ ആരോപണങ്ങള്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍, എന്‍ഒസി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഗീത ഐഎഎസ് അന്വേഷിച്ചത്.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 29-ലേക്ക് മാറ്റിയിട്ടുണ്ട്.

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

content highlights: MV Govindan hints that action will be taken against PP Divya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us