എംപിയായിക്കഴിഞ്ഞാൽ ഒപ്പിടാനുള്ള പേന വരെ കിട്ടി; എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വരണാധികാരിക്ക് നാമനിർദേശ പത്രിക നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നവ്യ

dot image

കൽപറ്റ: എംപിയായിക്കഴിഞ്ഞാൽ ഒപ്പിടാനുള്ള പേന വരെ ഇതിനോടകം തനിക്ക് കിട്ടിയെന്ന് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വരണാധികാരിക്ക് നാമനിർദേശ പത്രിക നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നവ്യ. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നും സ്ഥാനാർത്ഥി പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് നവ്യ ഹരിദാസ് പത്രിക നൽകിയത്. കൽപറ്റ എടഗുനി കോളനിയിലെ ഊരുമൂപ്പനായ പൊലയൻ മൂപ്പനാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.

ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡൻറ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി സദാനന്ദൻ, ബിഡിജെഎസ് ജില്ലാ പ്രസിഡൻറ് മോഹനൻ, സന്തോഷ് കാളിയത്ത്, കെ സദാനന്ദൻ, ശാന്ത കുമാരി, മഹിള മോർച്ച നേതാക്കളായ സിനി മനോജ്, ഷൈമ പൊന്നത്ത്, ശ്രീവിദ്യ രാജേഷ്, സി സത്യലക്ഷ്മി, രമാ വിജയൻ, ദീപ പുഴക്കൽ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

content highlights: NDA candidate in Wayanad said that she even got a pen to sign as an MP

dot image
To advertise here,contact us
dot image