ഈ തിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്ത് പോലുമില്ല; എ കെ ബാലന്‍

എല്‍ഡിഎഫിന് ചരിത്ര വിജയമാണ് പാലക്കാട്ട് ഉണ്ടാകാന്‍ പോകുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

dot image

പാലക്കാട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്‌തെന്ന പി സരിന്റെ അഭിപ്രായത്തില്‍ ഒരപകടവുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരപകടവുമില്ല. സിപി ഐഎമ്മിന്റെയോ എല്‍ഡിഎഫ് ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങള്‍ക്കുണ്ട്. ആ വോട്ടിന്റെ ഒരു ഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബിജെപി ജയിക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ കെ ബാലന്‍ പറഞ്ഞു.

സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഫാഷിസ്റ്റ് ശക്തികള്‍ അപ്പുറം വരുന്നതിനേക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരിലൂടെ കുറച്ചു വോട്ട് അപ്പുറത്ത് പോയിട്ടുണ്ടാവും. പക്ഷെ യുഡിഎഫിന്റെ ഭൂരിപക്ഷം 18,000ത്തില്‍ നിന്ന് 3800ലേക്ക് എങ്ങനെ താഴ്ന്നു. ആ വോട്ടുകള്‍ എവിടെ പോയി. അതിനല്ലേ കോണ്‍ഗ്രസ് മറുപടി പറയേണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥലത്ത് പോലുമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ഇവിടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ഡോ. സരിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിന് ചരിത്ര വിജയമാണ് പാലക്കാട്ട് ഉണ്ടാകാന്‍ പോകുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

Content Highlights: Palakkad BJP is not even in third place in this election; AK Balan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us