കണ്ടുകെട്ടിയത് 108 കിലോ സ്വര്‍ണ്ണം, 5.43 കോടി പിഴ; തൃശ്ശൂരിലെ ജിഎസ്ടി റെയ്ഡ് പൂര്‍ത്തിയായി

77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്

dot image

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധന പൂര്‍ത്തിയായി. അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വര്‍ണ്ണം കണ്ടുകെട്ടി. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച റെയിഡാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 700 ലധികം ഉദ്യോഗസ്ഥര്‍ പരിശോധനയുടെ ഭാഗമായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് തൃശ്ശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലായിരുന്നു പരിശോധന.

Content Highlights: Thrissur GST Raid Completed Seized 109 KG Gold

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us