തൃശൂർ സ്വർണ റെയ്ഡ്: 'അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ തട്ടിപ്പ്'

പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് കണ്ടെത്തൽ

dot image

തൃശൂർ: തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്.

പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.

അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വർണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 77 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് തൃശൂരിൽ നടക്കുന്നത്.

സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിലായിരുന്നു പരിശോധന.

Content Highlight:  Thrissur GST Raid; Investigation team suspects more than 1000 crore's fraud in five years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us