ഷാജൻ സ്കറിയക്കെതിരെ കേസ്; വ്യാജ വാർത്ത പ്രചരിപ്പിച്ച് 15 ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതി

വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ സ്കറിയ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്

dot image

തിരുവനന്തപുരം: മറുനാടൻ മലയാളി യൂട്യൂബ് ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് കെസെടുത്തത്.

വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ സ്കറിയ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

Content Highlights: New case registered against Shajan Skariah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us