മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും, സർവീസും നീട്ടി

മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വാസമായി കണ്ണൂർ - ഷൊർണുർ - കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി

dot image

കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വാസമായി കണ്ണൂർ - ഷൊർണുർ - കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ഇത് കൂടാതെ ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി.

ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. ഇതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രാവർത്തികമാകുന്നത്.

മലബാർ മേഖലയിലെ ട്രെയിൻ ദുരിതത്തെക്കുറിച്ച് റിപ്പോർട്ടർ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴായിരുന്നു റെയിൽവേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രമാണ്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും. സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഈ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധി വരെ മാറിയിരുന്നു.

Content Highlight: Shornur - Kannur special train extended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us