വന്ദേ ഭാരത് കടന്നുപോകവെ ട്രാക്കിൽ ഹിറ്റാച്ചി കൊണ്ട് നിർമ്മാണ പ്രവർത്തനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സഡൺ ബ്രേക്കിട്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്

dot image

കണ്ണൂർ: വന്ദേ ഭാരത് ട്രെയിൻ കടന്നു പോകവെ ട്രാക്കില്‍ വാഹനം കയറി. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

പയ്യന്നൂരിൽ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ നിന്നും നീക്കിയ ശേഷമാണ് വന്ദേഭാരത് യാത്ര പുനഃരാരംഭിച്ചത്. ​​അശ്രദ്ധമായി റെയിൽവേ ട്രാക്കിൽ പ്രവേശിച്ച വാഹനം ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഹിറ്റാച്ചി ഡ്രൈവർക്കെതിരെ കണ്ണൂർ ആർപിഎഫ് കേസെടുക്കുകയും ചെയ്തു. ​ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് റെയിൽവെ പൊലീസും ആർപിഎഫ് ഉദ്യോ​ഗസ്ഥരും പറഞ്ഞു.

Content Highlights: Vande Bharat Express escaped a major accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us