'പൂരം കലങ്ങി, സത്യം പുറത്തുവരണം'; മുഖ്യമന്ത്രിയുടെ 'തൃശൂർ പൂരം' പരാമർശം തള്ളി ബിനോയ് വിശ്വം

വെടിക്കെട്ട് അല്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്

dot image

കൊച്ചി: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. കലക്കിയതിന് പിന്നിലെ സത്യങ്ങൾ പുറത്തുവരണമെന്നും ബിനോയ്‌ വിശ്വം കൂട്ടിച്ചേർത്തു.

വെടിക്കെട്ട് അല്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. കള്ളപ്രചാരണം നടത്താന്‍ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാള്‍ ആവേശം?', മുഖ്യമന്ത്രി പറഞ്ഞു.

രൂക്ഷ വിമര്‍ശനമായിരുന്നു മുഖ്യമന്ത്രി പ്രസംഗത്തില്‍ ലീഗിനെതിരെ ഉയര്‍ത്തിയത്. ലീഗ് മലപ്പുറത്ത് വലിയ പ്രചാരണം അഴിച്ചു വിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലീഗ് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും മലപ്പുറത്ത് കൂടുതല്‍ കേസുകള്‍ എടുക്കുന്നു എന്ന ലീഗ് പരാമര്‍ശം വ്യാജമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Binoy Viswam against Pinarayi Vijayan remarks on Thrissur Pooram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us