ചർച്ച ചെയ്യേണ്ടത് പുസ്തകമല്ല, മതനിരപേക്ഷത; മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ല: പി ജയരാജൻ

മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ലെന്ന് പി ജയരാജൻ

dot image

കൽപ്പറ്റ: ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് തന്‍റെ പുസ്തകമല്ല മതനിരപേക്ഷതയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മതനിരപേക്ഷതയാണ് എൽഡിഎഫിന്റെ ലക്ഷ്യം. മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവും. ഇവിടെ ഹിന്ദു ഏകീകരണത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് മുസ്ലിം ഏകീകരണമാണ്. മതരാഷ്ട്രവാദം എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടത് എന്നാണ് എൽഡിഎഫ് നിലപാട്. നേരത്തെ ആരോടൊക്കെ സഹകരിച്ചു എന്നത് വിഷയമല്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറി. പാർട്ടിയുടെ ഓരോ ഘട്ടത്തിലെയും നിലപാട് അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ആരാണ് വയനാടിനൊപ്പം നിന്നതെന്നും പി ജയരാജൻ ചോദിച്ചു. രാഹുൽ ഗാന്ധി 'വൺ ഡേ സുൽത്താൻ' ആണ്. വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ് ചതിച്ചു. ഇപ്പോൾ വൺഡേ സുൽത്താനയാണ് വയനാട്ടിലേക്ക് എത്തിയത്. വയനാടിനെ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. ഉപതിരഞ്ഞെടുപ്പ് അതിന്റെ ഫലമാണ്. അനുഭവങ്ങളാണ് അധ്യാപകന്മാർ. വയനാട് മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി ഇത്തവണ മാറും. കോൺഗ്രസിൽ പരസ്യമായ അടി തുടങ്ങി. കോൺഗ്രസിന്റെ നേതാക്കന്മാർ ഇപ്പോൾ പാത്തും പതുങ്ങിയുമാണ് നടപ്പ്. പാലക്കാട് രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് കോൺഗ്രസിൽ നിന്ന് ആളുകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വം പറയുന്ന ബിജെപി കോർപറേറ്റുകളെ സംരക്ഷിക്കുകയാണ്. കോർപറേറ്റുകൾ ബിജെപിയെ സഹായിക്കുന്നുണ്ടെന്നും പി ജയരാജൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പി ജയരാജന്റെ 'കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുസ്തക പ്രകാശനം നിർവഹിച്ചത്. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തീവ്രവാദം വളർത്തിയയാളാണെന്ന പുസ്തകത്തിലെ പരാമർശം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. അതിനിടെ മുസ്ലിം ലീഗിനെതിരെയും ജമാ അത്തെ ഇസ്ലാമിക്കെതിരെയും പുസ്തക പ്രകാശനത്തിൽ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമി ഖലീഫമാരുടെ കാലത്തേക്ക് കൊണ്ടു പോകണമെന്നാഗ്രഹിക്കുന്നവരാണെന്നും ഇസ്ലാമിക സാമ്രാജ്യ സ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു.

content highlights: P Jayarajan said that what should be discussed in this election is secularism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us