'ആ കത്ത് സത്യമായിരുന്നു'; നഗരസഭയിൽ ബിജെപി സിപിഐഎമ്മിന് പിന്തുണ നൽകിയ പത്രറിപ്പോർട്ട് പങ്കുവെച്ച് ടി സിദ്ദിഖ്

തികച്ചും ആസൂത്രിതമായാണ് ബിജെപി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് പത്ര റിപ്പോർട്ടിലുണ്ട്

dot image

പാലക്കാട്: 1991ലെ പാലക്കാട് മുനിസിപ്പാലിറ്റി ഭരണം സിപിഎഐഎം പിടിച്ചത് ബിജെപി പിന്തുണയോടെയെന്ന് കാണിക്കുന്ന പത്രവാർത്തയുമായി യുഡിഎഫ് എംഎൽഎ ടി സിദ്ദിഖ് രംഗത്ത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ എം എസ് ഗോപാലകൃഷ്ണൻ പിന്തുണ അഭ്യർത്ഥിച്ച് എഴുതിയ കത്ത് പുറത്തുവിട്ടതിന് പിന്നാലെയാണ് ടി സിദ്ദിഖ് പത്ര റിപ്പോർട്ട് പങ്കുവെച്ചത്.

തികച്ചും ആസൂത്രിതമായാണ് ബിജെപി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് പത്ര റിപ്പോർട്ടിലുണ്ട്. നടപടികൾ ആരംഭിക്കും മുൻപുതന്നെ ബിജെപി അമിതാവേശത്തോടെ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ യുഡിഎഫും സിപിഐഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, അവസാന നിമിഷം ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഐഎമ്മിന്റെ എം എസ് ഗോപാലകൃഷ്ണന്റെ വിജയത്തിനായി വഴിയൊരുക്കുകയുമായിരുന്നു.

അതേസമയം, എം എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ ആവശ്യപ്പെട്ടയച്ച കത്തിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. പുറത്തറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ എൽഡിഎഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകുമെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വേറെ കുറെ കാര്യങ്ങളുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞിരുന്നു.

ഐക്യകേരള രൂപീകരണത്തിന് ശേഷം ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചർച്ച ചെയ്യാൻ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും കൂടിയായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം.

Content Highlights: T Siddique comes up with cpim bjp relation evidence

dot image
To advertise here,contact us
dot image