'ബിജെപി പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള സിപിഐഎം കത്ത് ഇപ്പോൾ ചർച്ച ചെയ്യേണ്ട'; വി ശിവൻകുട്ടി

ഇപ്പോൾ ചർച്ച ചെയ്യേണ്ട വേറെ കുറെ കാര്യങ്ങളുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു

dot image

തിരുവനന്തപുരം: 1991ൽ പാലക്കാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ച എം എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ ആവശ്യപ്പെട്ടയച്ച കത്തിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പുറത്തറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ എൽഡിഎഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകുമെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വേറെ കുറെ കാര്യങ്ങളുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഐക്യകേരള രൂപീകരണത്തിന് ശേഷം ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചർച്ച ചെയ്യാൻ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും കൂടിയായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം.

തോമസ് കെ തോമസിനെതിരെ ഉയർന്ന കോഴ ആരോപണത്തിന് പ്രസക്തിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കോഴ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന മുന്നണിയല്ല എൽഡിഎഫ് എന്നും പാർട്ടി പരിശോധിക്കേണ്ടുന്ന ഒരു കാര്യമായി 100 കോടി ഓഫർ വന്നിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഒരു ചാനൽ ചർച്ചയിലുയർന്ന ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യർ കത്ത് പുറത്തുവിട്ടത്. 91ൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐഎം നേതാവ് എം എസ് ഗോപാലകൃഷ്ണൻ, പിന്തുണ അഭ്യർത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരൻ അയച്ച കത്താണ് പുറത്തുവന്നത്. ഇതൊടെ ഈ കത്തിനെ ബിജെപിയും കോൺഗ്രസും സിപിഐഎമ്മിനെതിരെ ആയുധമാക്കുകയാണ്.

Content Highlights: V Sivankutty asks not to dicsuss the letter on cpim bjp connection

dot image
To advertise here,contact us
dot image