സരിന്‍ അവസാന സമയം വന്നിട്ട് എന്തുചെയ്യാന്‍?; കൃഷ്ണകുമാറിന് എല്ലാ സഹായവും നല്‍കുമെന്ന് ഇ ശ്രീധരന്‍

പാലക്കാടിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പതിയെ നടപ്പാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കൃഷ്ണകുമാറിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചരണത്തിന് താനുണ്ടാകില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാടിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പതിയെ നടപ്പാക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ അവസാന സമയം വന്നിട്ട് എന്തുചെയ്യാനാണെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

പാലക്കാടില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രചരണത്തിനെത്തി. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ ശോഭയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെയാണ് ഇന്ന് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലെത്തിയത്. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തന്റെ പേരിലുയര്‍ന്ന വിവാദങ്ങളിലും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താനെന്ന് ശോഭ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.

'എന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പേരിന് പ്രസക്തിയില്ല എന്ന് ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് ആദ്യ യോഗത്തില്‍ പാലക്കാട് പ്രസംഗിച്ചു. എന്നെ സ്‌നേഹിച്ചു സ്‌നേഹിച്ച് അപമാനിക്കരുത്', ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. അതേസമയം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീകളാണ്. 94,412 പേര്‍ പുരുഷന്മാരുമാണ്. 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.

Content Highlights: E Sreedharan says LDF candidate P Sarin can t do anything

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us