കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

മലപ്പുറം-ബെംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്

dot image

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പൂറം തിരൂര്‍ സ്വദേശി ഹസീബ് ആണ് മരിച്ചത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവറാണ് ഹസീബ്.

മലപ്പുറം-ബെംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. മണ്ടിയിലെ മധുറില്‍ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ബസിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇന്നലെ വൈകീട്ടാണ് ബസ് ബെഗളൂരുവിലേക്ക് പുറപ്പെട്ടത്.

Content Highlights: KSRTC Driver Died In Accident In Karnataka

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us