താമരശ്ശേരി ചുരത്തിലൂടെയാണോ യാത്ര? ചൊവ്വാഴ്ച മുതൽ ചില നിയന്ത്രണങ്ങളുണ്ടേ...

ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്

dot image

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികൾ അടയ്ക്കുന്നതിൻറെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഈ മാസം തുടക്കത്തിലും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

content highlights: Restriction for heavy vehicles at Thamarassery churam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us