കോണ്‍ഗ്രസ് നയത്തിനോ, സോണിയക്കെതിരെയോ?; സരിന്‍ വ്യക്തമാക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

സഖാക്കളുടെ വോട്ട് പെട്ടിയില്‍ വീഴണമെങ്കില്‍ സരിന്‍ വാക്കുകള്‍ ഉചിതമായി ഉപയോഗിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. എല്ലായിടത്തും ഓടിനടന്ന് മത്സരിക്കാന്‍ കൊതിയുള്ള വ്യക്തിയല്ല താനെന്നും ശോഭ വ്യക്തമാക്കി. ശോഭയുടെ അസാന്നിധ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ പാലക്കാട് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. 'പാലക്കാട് സംഘടനാപരമായി വളര്‍ച്ചയുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സരിന്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ സംസാരിക്കണം. കോണ്‍ഗ്രസ് നയത്തിന് എതിരാണോ സോണിയക്കെതിരാണോ എന്ന് സരിന് വ്യക്തമാക്കണം. വി ഡി സതീശനെ എതിര്‍ക്കുന്നു എന്നത് മാത്രമാണ് ജനങ്ങള്‍ക്ക് വ്യക്തമായത്. സഖാക്കളുടെ വോട്ട് പെട്ടിയില്‍ വീഴണമെങ്കില്‍ സരിന്‍ വാക്കുകള്‍ ഉചിതമായി ഉപയോഗിക്കണം', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തന്റെ പേരിലുയര്‍ന്ന വിവാദങ്ങളില്‍ ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'എന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പേരിന് പ്രസക്തിയില്ല എന്ന് ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് ആദ്യ യോഗത്തില്‍ പാലക്കാട് പ്രസംഗിച്ചു. എന്നെ സ്‌നേഹിച്ചു സ്‌നേഹിച്ച് അപമാനിക്കരുത്', എന്നായിരുന്നു ശോഭ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlights: Sobha Surendran against P Sarin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us