കേരളീയം മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി വിക്ക്; മികച്ച ക്യാമറാമാന്‍ സജിത് കുമാര്‍ എസ്

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം കൈമാറും

dot image

കൊച്ചി: ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ കേരളീയം മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി വിക്ക്. മികച്ച ക്യാമറമാനുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി ആലപ്പുഴ സീനിയര്‍ ക്യാമറമാന്‍ സജിത്ത് കുമാറിന് ലഭിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം കൈമാറും.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്റര്‍. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.

Content Highlights: Keralayam Madhyama Award Received reporter TV Senior Cameraman Sajith Kumar S

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us