കാസർക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ റിപ്പോർട്ടറിനോട് വ്യക്തമാക്കിയത്.
അപകടത്തിൽ 136ഓളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഇതിൽ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.
വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടറിനോട് വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്.
അന്വേഷണത്തിന് പ്രത്യേക സംഘം
അപകടത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. വെടിക്കെട്ടിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കാസര്‍കോട് എസ് പി ഡി ശില്പ പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പൊട്ടിച്ചത്. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. ഉത്സവം നടത്തുന്ന അമ്പല കമ്മിറ്റികളുമായി ചര്‍ച്ച നടത്തുമെന്നും എസ് പി അരിയിച്ചു.
7 പേർ വെന്റിലേറ്ററിൽ
കോഴിക്കോട് മിംസിൽ 4 പേരും, കണ്ണൂർ മിംസിൽ 2 പേരും, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒരാളുമാണ് വെന്റിലേറ്ററിൽ കഴിയുന്നത്.
ഫോറൻസിക് പരിശോധന
സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. സ്ഥലത്ത് ഫോറൻസിക് പരിശോധന നടക്കുകയാണ്.
എട്ട് പേർക്കെതിരെ കേസെടുത്തു
ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതാണ് വെടിപ്പുരയ്ക്ക് തീ പിടിക്കാന്‍ കാരണമെന്നും എഫ്ഐആറിലുണ്ട്.
കോഴിക്കോട് 3 പേർ വെൻ്റിലേറ്ററിൽ
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ കോഴിക്കോട് 3 പേർ വെൻ്റിലേറ്ററിൽ. ഷിബിൻ രാജ് , ബിജു, വിഷ്ണു എന്നിവരാണ് വെൻ്റിലേറ്ററിലുള്ളത്.
കോഴിക്കോട് മിംസില്‍ ഒരാളുടെ നില ഗുരുതരം
കോഴിക്കോട് മിംസിൽ ചികിത്സയിലുള്ളത് 5 പേർ, ഒരാളുടെ നില ഗുരുതരം
കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിൽ ഉള്ളവർ
നില ഗുരുതരം; ഷമിൽ, ശരത്ത്, വിഷ്ണു
കോഴിക്കോടേക്ക് മാറ്റിയ രോഗികൾ; ഷിബിൻ രാജ്, ബിജു, രതീഷ്
മറ്റുള്ള രോഗികൾ; അഭിജിത്, ശർമ, രാകേഷ്, സന്തോഷ്, വിനീഷ്, ബിപിൻ, വൈശാഖ്, മോഹനൻ, അശ്വന്ത്, മിഥുൻ, അദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാർത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുൽ ടി വി, ഭവിക, സൗപർണിക, പദ്മനാഭൻ, അനിത
ഷെഡില്‍ സൂക്ഷിച്ചിരുന്നത് രണ്ട് ദിവസത്തേക്കുള്ള പടക്കം
ക്ഷേത്രത്തിലെ പടക്കപുരയില്‍ സൂക്ഷിച്ചിരുന്നത് രണ്ട് ദിവസത്തേക്കുള്ള പടക്കമെന്ന് റിപ്പോര്‍ട്ട്. തീപ്പൊരി വീണതോടെ പടക്കപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.
'രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്...കർശന നടപടികൾ ഉണ്ടാകും'; ജില്ലാ കളക്ടർ
'വളരെ ദുഖകരമായ വാർത്ത...അവിടെ സുരക്ഷാ ഉറപ്പാക്കിയോ എന്ന് അന്വേഷിക്കും'; രാജ്മോഹന്‍ ഉണ്ണിത്താന്‍
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് ഒരാൾ. ഷിബിൻ രാജ് ആണ് ചികിത്സയിൽ ഉള്ളത്. ഷിബിൻ രാജിന്റെ ആരോഗ്യനില ഗുരുതരം എന്ന് ആശുപത്രി അധികൃതർ.
അപകടത്തെ തുടർന്ന് ഉത്സവവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾ നടത്തില്ല. തെയ്യം കലാകാരന്മാർ മടങ്ങുന്നു. ഇനി മുപ്പത് ദിവസം ക്ഷേത്രം അടച്ചിടും.
മംഗലാപുരം എ ജെ, ഹെഗ്ഡെ, ഇൻഡ്യാന ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 20 പേർ ചികിത്സയിൽ. 4 പേർ അഡ്മിറ്റും 16 പേർ നിരീക്ഷണത്തിലുമാണ്. കുട്ടികൾ ഉൾപ്പെടെ നിരീക്ഷണത്തിൽ. ആരുടെയും നില ഗുരുതരമല്ല
ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
80 ശതമാനം പൊള്ളലേറ്റ ആളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം സ്വദേശി സന്ദീപിനെയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്.
തെയ്യവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾ മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.
അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കാസർക്കോട് ജില്ലാ കളക്ടർ ഇമ്പശേഖർ റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു.
136 പേർക്ക് പരിക്കെന്ന് കളക്ടർ. ഒരാൾക്ക് 80 ശതമാനം പൊളളലേറ്റെന്നും കാസർകോഡ് കളക്ടർ.
പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരം. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റു. പരിയാരം മെഡിക്കൽ കോളേജിലേക്കും മിംസ് ആശുപത്രിയിലേക്ക് പൊള്ളലേറ്റ കൂടുതൽ പേരെ കൊണ്ടുവരുന്നു. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചത്.