ആരെയും ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ല; പി പി ദിവ്യക്കെതിരെ അന്വേഷണം നടത്തും: മന്ത്രി കെ രാജൻ

'സംഭവിച്ച കാര്യങ്ങൾ പകൽപോലെ വ്യക്തമാണ്. അത് ജനങ്ങൾ തന്നെ മനസിലാക്കിയിട്ടുണ്ട്'

dot image

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റ‍ഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ രാജൻ. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൃത്യമായി നീതി ലഭ്യമാക്കും. ആരെയും ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ല. എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായവും റവന്യു വകുപ്പിന്റെ അഭിപ്രായവും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. അന്വേഷണം നടക്കട്ടെ. സംഭവിച്ച കാര്യങ്ങൾ പകൽപോലെ വ്യക്തമാണ്. അത് ജനങ്ങൾ തന്നെ മനസിലാക്കിയിട്ടുണ്ട്', മന്ത്രി പറഞ്ഞു.

പി പി ദിവ്യ

നീലേശ്വരം വെടിക്കെട്ട് അപകത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും ചികിത്സ ചിലവുകൾ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 101 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21 പേർ ഐസിയുവിലാണ്. 7 പേർ വെന്റിലേറ്ററിൽ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേൽണം ​ഗൗരവപൂർവം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നു എഫ്ഐആറിൽ പറയുന്നു,

അതേസമയം കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. ദിവ്യയെ പൊലീസ് വാഹനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. വിഷയം കോടതി പരിഗണനയിലായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിരസിച്ചു. തുടര്‍ന്ന് നമ്മുടെ ടീമിനെ അയച്ച് കസ്റ്റഡിയിലെടുത്തു. പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസും അയച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ദിവ്യ. നടപടികള്‍ പൂര്‍ത്തിയായാല്‍ മറ്റ് കാര്യങ്ങള്‍ അറിയിക്കാമെന്നും കമ്മീഷണർ പറഞ്ഞു.

Content Highlight: Minister K Rajan says wont let anyone escape as P P Divya was taken to custody

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us