നിമിഷനേരങ്ങള്‍ക്കുള്ളില്‍ തീഗോളമായി പടക്കപ്പുര; ഗുരുതരമായി പരിക്കേറ്റവരില്‍ അധികവും സ്ത്രീകള്‍, ദൃശ്യങ്ങള്‍

ക്ഷേത്രവളപ്പിലും പടക്കപ്പുരയ്ക്ക് സമീപമായും നിരവധി പേരാണ് സംഭവ സമയം ഉണ്ടായിരുന്നത്

dot image

നീലേശ്വരം: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും. ഗുരുതരമായി പരിക്കേറ്റവരില്‍ അധികവും സ്ത്രീകളാണ്. ക്ഷേത്രവളപ്പിലും പടക്കപ്പുരയ്ക്ക് സമീപവും നിരവധി പേരാണ് സംഭവ സമയം ഉണ്ടായിരുന്നത്. ആയിരത്തോളം ആളുകള്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് വിവരം.

ആളുകള്‍ കൂടിനില്‍ക്കെ പടക്കപ്പുര പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുരത്തുവന്നിട്ടുണ്ട്. രണ്ട് ദിവസത്തേക്കുള്ള പടക്കമാണ് പടക്കപ്പുരയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സാധാരണ പടക്കം പൊട്ടിക്കുന്നിടത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഉഗ്രശബ്ദത്തോടെ പടക്കപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഒരു മിനിറ്റ് മാത്രമേ ശബ്ദമുണ്ടായിരുന്നുള്ളൂ. പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ക്ഷേത്രത്തില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചപ്പോള്‍
വെടിക്കെട്ട് അപകടം

ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചത്. 154 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. 97 പേര്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

കാസർകോട് ക്ഷേത്രത്തില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചപ്പോള്‍

ക്ഷേത്ര മതിലിനോട് ചേര്‍ന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Content Highlights: Most of the seriously injured are women in Nileshwaram firecracker accident

dot image
To advertise here,contact us
dot image