ജാമ്യാപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുബത്തിനൊപ്പമാണെന്ന് തെളിഞ്ഞു; കെ പി ഉദയഭാനു

കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു റിപ്പോർട്ടറിനോട് പ്രതികരിച്ചു

dot image

പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ പി ഉദയഭാനു. കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. പി പി ദിവ്യയുടെ മേൽ ചുമത്തിയത് ജാമ്യം ഇല്ലാത്ത വകുപ്പ് ആണ്. തുടർനടപടികൾ വേണ്ടതു പോലെ സർക്കാർ ചെയ്യുമെന്നും കെ പി ഉദയഭാനു പറഞ്ഞു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

Content Highlights: Pathanamthitta CPIM district secretary KP Udayabhanu reacts to rejection of PP Divya's bail plea

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us