ലൈംഗികാതിക്രമ കേസ്: ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്

dot image

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബര്‍ 21 വരെയാണ് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാലചന്ദ്രമേനോന്‍ അടക്കം എട്ടോളം പേര്‍ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി രംഗത്തെത്തിയത്. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ബാലചന്ദ്രമേനോന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കിയത്.

ജയസൂര്യയെ നായനാക്കി ഒരുക്കിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഹോട്ടലില്‍ വെച്ച് ബാലചന്ദ്രമേനോന്‍ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചതായും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും നടി പറഞ്ഞിരുന്നു. ബാലചന്ദ്രമേനോന് പുറമേ ജയസൂര്യയ്ക്കും ചിത്രത്തില്‍ വേഷമിട്ട ജാഫര്‍ ഇടുക്കിക്കുമെതിരെയും നടി പരാതി നല്‍കിയിരുന്നു.

നടിക്കും നടിയുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടിയുടെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തു എന്നായിരുന്നു ബാലചന്ദ്രമേനോന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

Content Highlights- actor balachandra menon get interim anticipatory bail on sexual assault case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us