ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം

dot image

കരുനാഗപ്പള്ളി: ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ഭർത്താവിൻ്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമിൽ വെച്ച് അശ്‌ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവർത്തികേടുകൊണ്ടാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി ചെയർമാനെ സമീപിച്ചതെന്നും ചെയർമാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ചെയർമാൻ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.

കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് താനും കുടുംബവും. പാർട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തിൽ പ്രതികരിക്കാതിരുന്നത്, ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുന്നത്, യുവതി കൂട്ടിച്ചേർത്തു.

Content Higlights: Complaint against Chairman of Karunagapally Municipality

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us