മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി

ട്രെയിന്‍ യാത്രയ്ക്കിടെ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.

dot image

പത്തനംതിട്ട: മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി. ട്രെയിന്‍ യാത്രയ്ക്കിടെ മനു പൂജപ്പുരയെ കാണാതായെന്ന് പരാതിയുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ആന്ധ്രയിലേക്ക് പോവുകയായിരുന്ന മനുവിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ പോയതായിരുന്നുവെന്നും ഫോണ്‍ കൈയ്യില്‍ ഇല്ലാതിരുന്നതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും മനു പറഞ്ഞു.

തിരുവല്ലയില്‍ നിന്ന് മനു തിരുവനന്തപുരത്ത് എത്തി. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യാത്ര മനു യാത്ര ചെയ്തത്. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതലാണ് മനുവിനെ കാണാതായത്. മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി കുടുംബം പരാതി നല്‍കുകയായിരുന്നു.
Content Highlights: Missing person Magician Manu Poojappura founded

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us