നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിൽ ഇന്നലെ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: strange sound from underearth in malappuram pothukal