ഓട്ടോറിക്ഷ വാടകയുടെ പേരില്‍ തര്‍ക്കം; യുവതിയുടെ കഴുത്തറുത്ത് കടന്നയാള്‍ പിടിയില്‍

ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്

dot image

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് പിടികൂടിയത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഓട്ടോറിക്ഷയുടെ വാടകയുടെ പേരില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറാണ് ദീപു.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തില്‍ ദീപു വെട്ടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിന്ധു ചികിത്സയിലാണ്.

Content Highlights: Eloor Attack Case Accused In Custody Of Police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us