വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്‌നം: സര്‍ക്കാരിന്റെ നിസ്സംഗത ദുരൂഹം; അടിയന്തര ഇടപെടൽ വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി

ഭൂമി പ്രശ്‌നം എന്നതിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരികയാണെന്നും പി മുജീബ് റഹ്‌മാന്‍ പറഞ്ഞു

dot image

കോഴിക്കോട്: കൊച്ചി വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.

ഭൂമി പ്രശ്‌നം എന്നതിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരികയാണെന്നും പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി പ്രശ്‌നപരിഹാരം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പ്രദേശവാസികള്‍ക്കൊപ്പമുണ്ടെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. അത് വാക്കില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പരിഹാരം നീണ്ടുപോകുന്നത് തത്പരകക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങള്‍ക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

രണ്ട് സമുദായങ്ങള്‍ തമ്മിലെ സ്പര്‍ധ വര്‍ധിക്കുന്നതിന് കാരണമായ വിഷയത്തില്‍ സര്‍ക്കാരിന്റെ നിസ്സംഗത ദുരൂഹമാണെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുനമ്പം വിഷയത്തിന്റെ മറവില്‍ വഖഫിനെയും മറ്റ് വഖഫ് സ്വത്തുക്കളെ സംബന്ധിച്ചും തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ ആരോപിച്ചു.

Content Highlights- govt should resolve vypin munambam land issue says Jamaat-e-Islami

dot image
To advertise here,contact us
dot image