ഹരിയാനയും രാജസ്ഥാനിലെ സീറ്റും കൊടുത്തു; കെ സി വേണുഗോപാൽ ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതായി എം ബി രാജേഷ്

പാലക്കാട് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള ദൗത്യമാണ് ഇപ്പോള്‍ വേണുഗോപാല്‍ സ്വീകരിച്ചതെന്നും എം ബി രാജേഷ്

dot image

പാലക്കാട്: ബിജെപിക്ക് നേട്ടം ഉണ്ടാക്കി നല്‍കുന്ന വ്യക്തിയാണ് കെ സി വേണുഗോപാലെന്ന് മന്ത്രി എം ബി രാജേഷ്. ഹരിയാന ബിജെപിക്ക് നേടി കൊടുത്ത നേതാവാണ് കെ സി വേണുഗോപാലെന്നും മന്ത്രി വിമർശിച്ചു. പാലക്കാട് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള ദൗത്യമായുള്ള നിലപാടാണ് ഇപ്പോള്‍ വേണുഗോപാല്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Minister M B Rajesh
എം ബി രാജേഷ്

'ബിജെപി അധ്യക്ഷനും കെ സി വേണുഗോപാലും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ്. രാജസ്ഥാനില്‍ പാര്‍ലമെന്റ് സീറ്റ് ബിജെപിക്ക് കൊടുത്ത വ്യക്തിയാണ് വേണുഗോപാല്‍. മനസ്സാക്ഷിക്കുത്തില്ലാതെ ബിജെപിക്ക് നേട്ടം ഉണ്ടാക്കി നല്‍കുന്ന വ്യക്തിയാണ് വേണുഗോപാല്‍', അദ്ദേഹം പറഞ്ഞു.

ഇത്തരം ശ്രമങ്ങള്‍ തടയാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് - ബിജെപി പ്രതികരണങ്ങള്‍ പരസ്പര ധാരണയോടെയാണ് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി വിഷയത്തില്‍ മാന്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ ശൈലിയില്‍ ഒന്നും സിപിഐഎമ്മിന് പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മന്ത്രി വ്യക്തമാക്കി.

Content Highlights: Minister M B Rajesh against K C Venugopal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us