പാലക്കാട്: ബിജെപിയുടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ ഇറങ്ങിപോയെന്ന പ്രചരണത്തില്‍ വിശദീകരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളതെന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.
ശോഭാ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതിനനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളത്?, കൃഷ്ണകുമാര്‍ ചോദിച്ചു.
യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തിയത് അതിര്‍ത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയില്‍ പോയി കണ്‍വെന്‍ഷന്‍ നടത്തി. പാലക്കാട് സിപിഐഎം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വന്ന സരിന്‍ പോലും സമ്മതിച്ചു. ബിജെപിക്ക് കല്‍പ്പാത്തിയില്‍ പൂരം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കല്‍പ്പാത്തിയിലെ വോട്ടുകള്‍ ബിജെപിയുടേതാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.