
ആലപ്പുഴ: കായംകുളത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടാക്കിയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം. കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: 15-year-old missing in Alappuzha