കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ എന്ന രോഗാവസ്ഥ; കുഞ്ഞ് ഇസയ്ക്കായി നമുക്ക് കൈകോര്‍ക്കാം

ഇതുവരെ 24 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവായത്. തുടര്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി ഇനിയും വേണം പതിനാല് ലക്ഷം രൂപ

dot image

തിരുവനന്തപുരം: ഏഴ് മാസം മാത്രമാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിനോജിന്റെയും ഇടുക്കി സ്വദേശിനി ജിസ്‌നയുടേയും മകള്‍ ഇസയുടെ പ്രായം. ജനിച്ച് മൂന്ന് മാസമായപ്പോള്‍ കുഞ്ഞിന് ബിലിയറി അട്രേഷ്യ എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. കരളിലേക്കുള്ള ഞരമ്പ് പൂര്‍ണവളര്‍ച്ചയെത്താതെ വെള്ളം കെട്ടിനിന്ന് കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന അവസ്ഥയാണത്. ആരോഗ്യസ്ഥിതി മോശമായതോടെ കുഞ്ഞിന് അടിയന്തര കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. ഇതുവരെ 24 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവായത്. തുടര്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി ഇനിയും വേണം പതിനാല് ലക്ഷം രൂപ.

ബിലിയറി അട്രേഷ്യ രോഗാവസ്ഥ സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് നാല്‍പത്തിയഞ്ച് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം. ഇസയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത് മൂന്ന് മാസമാകുമ്പോഴാണ്. കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയകരമായിരുന്നില്ല. തുടര്‍ന്ന് മരുന്ന് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ കുഞ്ഞിന് അണുബാധയുണ്ടാകുകയും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ തേടുകയും ചെയ്തു. കുഞ്ഞിനെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ വയറ്റില്‍ കെട്ടിക്കിടന്ന വെള്ളം കുത്തിയെടുത്തു കളഞ്ഞു. ആരോഗ്യസ്ഥിതി വഷളായതോടെ അടിയന്തര കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. കുഞ്ഞിന്റെ അമ്മ ജിസ്‌നയുടെ കരള്‍ കുഞ്ഞിന് നല്‍കുകയായിരുന്നു. ശസ്ത്രക്രിയക്കും മറ്റുമായി 24 ലക്ഷം രൂപ ചിലവായി.

നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഐസിയുവിലാണ് കുഞ്ഞ് ഇസ. ശ്വാസ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കുഞ്ഞ് നേരിടുന്നുണ്ട്. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞിനെ വാര്‍ഡിലേക്ക് മാറ്റും. പതിനൊന്ന് ദിവസം വാര്‍ഡില്‍ തുടരണം. ആശുപത്രി വിട്ടാലും മരുന്ന് കഴിക്കുന്നത് തുടരണം. അതിന് മാത്രം അഞ്ച് ലക്ഷം രൂപ വേണം. സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്ന് നാല് ലക്ഷം അനുവദിച്ച് കിട്ടിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം ഒന്നുമാകില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി തരപ്പെടുത്തിയ ഒന്‍പത് ലക്ഷം രൂപ അടയ്‌ക്കേണ്ടതുണ്ട്. അതായത്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്ന് ലഭിച്ച നാല് ലക്ഷത്തിന് പുറമേ പതിനാല് ലക്ഷം രൂപയാണ് ഇനി ആവശ്യമായിട്ടുള്ളത്. നമ്മള്‍ നല്‍കുന്ന ഓരോ രൂപയും കുഞ്ഞ് ഇസയുടെ ജീവന് വിലപ്പെട്ടതാണ്. പണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയോ ഗൂഗിള്‍ പേ വഴിയോ പണം നല്‍കാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ

VINOJ CB
HDFC BANK
A/C- 50100546113856
IFSC CODE- HDFC0000063
VAZHUTHACAUD BRANCH
TRIVANDRUM

Content Highlights- 7 month old baby issa need help for treatment for biliary atresia

dot image
To advertise here,contact us
dot image