'സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ആരോപണവിധേയർ മാത്രം; താരസംഘടന തലപ്പത്ത് തിരിച്ചുവരുന്നതില്‍ തെറ്റില്ല': ധര്‍മജൻ

പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടതെന്നും ധര്‍മജന്‍

dot image

കൊച്ചി: താരസംഘടന എഎംഎംഎയില്‍ നിന്ന് രാജിവെച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയര്‍ മാത്രമാണ്. അവര്‍ സംഘടയുടെ തലപ്പത്ത് തിരിച്ചുവരുന്നതില്‍ തെറ്റില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. കേരള പിറവിയോടനുബന്ധിച്ച് കൊച്ചിയില്‍ എഎംഎംഎ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ധര്‍മജന്റെ പ്രതികരണം.

പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നത് ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളവര്‍ ചിലര്‍ ആരോപണ വിധേയര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടതെന്നും ധര്‍മജന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. സംഘടന ശക്തമായി നിലനില്‍ക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അംഗങ്ങള്‍ കൂട്ടമായി രാജിവെച്ചത് അംഗീകരിക്കാന്‍ കഴിയില്ല. രാജിയില്‍ മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് എല്ലാവരും തിരികെ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സംഘടന ഇപ്പോഴും സജീവമാണെന്ന് നടന്‍ വിനു മോഹന്‍ പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനം ഭംഗിയായി നടക്കുന്നുണ്ടെന്നും വിനു മോഹന്‍ വ്യക്തമാക്കി.

Content Highlights- actor dharmajan bolgatty support siddhique and others return back to amma

dot image
To advertise here,contact us
dot image