'സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രയോഗം മുഖ്യമന്ത്രിക്കെതിരെ'; പൊലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ്

സിപിഐഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആർ അനൂപ് പ്രതികരിച്ചു

dot image

തൃശൂർ: സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രസംഗത്തിൽ പരാതി. കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി ആർ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഐഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആർ അനൂപ് പ്രതികരിച്ചു.


തൃശൂർ പൂരം കലക്കിയതിൻറെ അന്വേഷണം സിബിഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമർശം നടത്തിയത്.

'പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാൻ തയ്യാറാണ്. മുൻ മന്ത്രി ഉൾപ്പെടെ അന്വേഷണം നേരിടാൻ യോഗ്യരായി നിൽക്കേണ്ടി വരും', സുരേഷ് ഗോപി പറഞ്ഞു. നാലു ദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാൻ വിളിച്ചു പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ മഹാന് കീഴിലാണ് കേരളത്തിലെ പൊലീസിനെന്നും ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

content highlights: Complaint on Suresh Gopi's 'Otathantha' speech

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us