തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമപദേശം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. സതീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിക്കും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനമായത്. തിരൂര്‍ സതീഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. നേരത്തേ കേസ് അന്വേഷിച്ച തൃശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തന്നെയാകും തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു. ആര്‍ക്കും എന്തും പറയാമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയതിന്റെ വൈരാഗ്യമാണ് സതീഷിന്റെ ആരോപണത്തിന് പിന്നില്‍ എന്നായിരുന്നു കെ കെ അനീഷ് കുമാര്‍ പറഞ്ഞത്. സതീഷിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎമ്മും സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
Content Highlights- govt get leagal advice on kodakara hawala case