മുനമ്പം ഭൂമി പ്രശ്‌നം;രമ്യമായി പരിഹരിക്കണം,സർക്കാർ ഇടപെടണമെന്ന് മുസ്‌ലിം സംഘടനകള്‍

മുനമ്പം ഭൂമി പ്രശ്‌നം മുസ്‌ലിം സമുദായത്തിനിടയില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് സാദിഖലി തങ്ങള്‍ യോഗം വിളിച്ചത്.

dot image

കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മുസ്‌ലിം സംഘടനകള്‍. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നം മുസ്‌ലിം സമുദായത്തിനിടയില്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് സാദിഖലി തങ്ങള്‍ യോഗം വിളിച്ചത്. മുനമ്പത്തുള്ളവര്‍ വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണെന്നും ഭൂമി സംബന്ധമായ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദത്തെ ദോഷകരമായി ബാധിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരിട്ടോ കമ്മീഷന്‍ വഴിയോ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്‌ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.

പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് പുറമേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസുദ്ദഅ്‌വ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ് സംഘടനാ നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ടി പി അബ്ദുല്ലക്കോയ മദനി, ഡോ ഹുസൈൻ മടവൂർ, പി. മുജീബ് റഹ്‌മാൻ, എ.ഐ മജീദ് സ്വലാഹി, എ. അസ്ഗറലി, പ്രൊഫ. എ.കെ ഹമീദ്, സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂർ, വി പി അബ്ദുറഹ്‌മാൻ, അഡ്വ. പി കെ അബൂബക്കർ, കെ എം മൻസൂർ അഹമ്മദ്, ഇ ടി അഷ്‌റഫ് ബാഖവി, പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി സംബന്ധിച്ചു.

Content Highlights- govt should solve munambam land issue says muslim organaisations

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us