പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ

റയോൺപുരം സ്വദേശി ഷറഫിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്

dot image

കൊച്ചി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ഭരണസമിതി അംഗം അറസ്റ്റിൽ. റയോൺപുരം സ്വദേശി ഷറഫിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഏകദേശം മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേടാണ് ഷറഫ് നടത്തിയത്.

പതിറ്റാണ്ടുകളായി യുഡിഎഫാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത്. 100 കോടിയുടെ ക്രമക്കേട് ആരോപിച്ചാണ് സഹകരണ മന്ത്രിക്ക് നിക്ഷേപ സംരക്ഷണ സമിതി പരാതി നൽകിയത്. വ്യാജ, ബിനാമി വായ്പകളിലൂടെ മുൻ ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാർ അടക്കമുള്ള ജീവനക്കാരും തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.

ഒരു വസ്തുവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ 3.60 കോടി രൂപ ബാധ്യതയുള്ള ഭൂമി ഈടു വാങ്ങി 7.80 കോടി രൂപ വായ്പ നൽകി ബാങ്കിനെ കടക്കെണിയിലാക്കിയെന്നാണ് ആക്ഷേപം.

content highlights: Managing committee member arrested for financial irregularities in Perumbavoor Urban Cooperative Bank

dot image
To advertise here,contact us
dot image