നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി രശ്മി ടി ചുമതലയേറ്റു

ജനറല്‍ മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം.

dot image

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി രശ്മി ടി ചുമതലയേറ്റു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ രശ്മി ടി വിനോദസഞ്ചാര വകുപ്പില്‍ നിന്നാണ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് (ഡെപ്പ്യൂട്ടേഷന്‍) എത്തുന്നത്.

1999 ല്‍ സര്‍വീസില്‍ പ്രവേശിച്ച രശ്മി ടി വിജിലന്‍സ്, ആരോഗ്യം, ഓള്‍ ഇന്ത്യാ സര്‍വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷത്തോളം യുഎഇയില്‍ (ദുബായ്) പ്രവാസിയുമായിരുന്നു. ജനറല്‍ മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം.

നോർക്ക റൂട്ട്സ്

Content Highlights: Rashmi T took charge as the General Manager of Norca Roots

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us