സിന്തറ്റിക് ലഹരി പിടിമുറക്കി; കേരളത്തിൽ 10 വർഷത്തിനുള്ളിൽ പിടിച്ചത് 544 കോടിയുടെ മയക്കുമരുന്ന്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 കേസുകളാണുള്ളത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 544 കോടിയുടെ മയക്കുമരുന്നെന്ന് റിപ്പോര്‍ട്ട്. കഞ്ചാവിന്റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം മദ്യത്തിന്റെ ഉപയോഗത്തില്‍ നേരിയ കുറവുണ്ട്.

2014 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്രവിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 കേസുകളാണുള്ളത്.

അറസ്റ്റിലായതില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും. എക്‌സൈസ്, പൊലീസ് നേതൃത്വത്തില്‍ 8,55,194 പരിശോധനകള്‍ നടന്നു. വിപണിയിലുള്ള എല്ലാ മയക്കുമരുന്നും കേരളത്തില്‍ സുലഭമാണെന്നാണ് ലഭിക്കുന്ന വിവരം.

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ 23,743.466 കിലോ കഞ്ചാവ്, 19.449 കിലോ എം ഡി എം എ, 72.176 കിലോ ഹാഷിഷ്, 130.79 കിലോ ഹാഷിഷ് ഓയില്‍, 70,099 എണ്ണം ലഹരിഗുളികകള്‍, 29.12 കിലോ മെത്താഫിറ്റാമിന്‍, 1.882 കിലോ ബ്രൗണ്‍ ഷുഗര്‍, 5.79 കിലോ ഓപിയം(കറുപ്പ്), 3.112 കിലോ ചരസ്സ്, 103.84 ഗ്രാം എല്‍ എസ് ഡി, 7.395 കിലോ ഹെറോയിന്‍, 1.5 ഗ്രാം കൊഡൈന്‍, 13.45 ഗ്രാം കൊക്കെയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്.

അതേസമയം 2022-23 വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 3.14 ലക്ഷം കെയ്‌സിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിയര്‍ വില്‍പ്പനയില്‍ 7.82 ലക്ഷം കെയ്‌സിന്റെ കുറവാണുണ്ടായിരിക്കുന്നത്.

Content Highlights: In Kerala 544 crore rated drugs seized in 10 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us