'വിവാദങ്ങൾക്ക് പിന്നിൽ സിപിഐഎം സ്ലീപ്പർ സെല്ലുകൾ'; ഉമർ ഫൈസി മുക്കത്തിനെതിരെ കെ എം ഷാജി

പാണക്കാട് സ്വാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും അത് ശരിയല്ലെന്നും ഷാജി പറഞ്ഞു

dot image

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ഉമർ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് കെ എം ഷാജി ഉയർത്തിയത്.

ഇപ്പോഴുള്ള വിവാദങ്ങൾക്കെല്ലാം പിന്നിൽ സമുദായത്തിനകത്ത് പ്രവർത്തിക്കുന്ന സിപിഐഎമ്മിന്റെ സ്ലീപ്പിങ് സെല്ലുകളാണെന്ന് കെ എം ഷാജി കുറ്റപ്പെടുത്തി. പാണക്കാട് സ്വാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും അത് ശരിയല്ലെന്നും ഷാജി പറഞ്ഞു. സിപിഐഎം നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാം, എന്നാൽ സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. സമസ്‌ത പ്രസിഡന്റ് ജിഫ്രി തങ്ങളെ വിമർശിച്ചയാളെ ഉടൻ തന്നെ സാദിഖലി തങ്ങൾ പുറത്താക്കിയിട്ടുണ്ടെന്നും ആ മാതൃക തിരിച്ചും ഉണ്ടാകണമെന്നും കെ എം ഷാജി ഓർമിപ്പിച്ചു.

മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫെെസി മുക്കം നേരത്തെ പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു.

അതേസമയം, വിവാദങ്ങൾക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞദിവസം ചുമതലയേറ്റു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാർ. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റടുത്തത്.

Content Highlights: KM Shaji against Umar Faizi Mukkam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us