വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ?; പ്രത്യേക സംവിധാനമൊരുക്കി കെഎസ്ഇബി

ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി

dot image

വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ടല്ലേ? മാത്രമല്ല കൃത്യസമയത്ത് വൈദ്യുതി ബിൽ അടയ്ക്കാതിരുന്നാൽ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി.

ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.

https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

content highlights: KSEB has prepared a special system to warn about the electricity bill due date

dot image
To advertise here,contact us
dot image