നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അതീവ ​ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

dot image

കാസർകോട്: നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ​അതീവ ​ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്, ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ൽ അധികം പേർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച്ച രാത്രി 11.55-നായിരുന്നു സംഭവം നടന്നത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. നൂറിൽ പരം ആളുകൾക്ക് പരിക്കേറ്റതുൾപ്പെടെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: young man who was undergoing treatment in the Nileswaram firing incident died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us