ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു

1996 മുതല്‍ 2024 വരെയുള്ള പല കാലങ്ങളിലായി ഉണ്ണി ബാലകൃഷ്ണന്‍ എഴുതി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന 11 കഥകളാണ് പുസ്തകത്തിലുള്ളത്.

dot image

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് കൂടിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ കഥകളുടെ സമാഹാരം പുറത്തിറങ്ങി. 'കഥകള്‍ ഉണ്ണി ബാലകൃഷ്ണന്‍' എന്ന പേരില്‍ മനോരമ ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് വെച്ച് നടന്ന ഹോര്‍ത്തൂസ് ഫെസ്റ്റിവലില്‍ വെച്ചാണ് നടന്നത്. എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം ആര്‍ട്ടിസ്റ്റ് സൈനുല്‍ ആബിദിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സൈനുല്‍ ആബിദ് തന്നെയാണ് പുസ്തകത്തിന്റെ കവര്‍ രൂപകല്‍പന ചെയ്തത്. മനോരമ ബുക്‌സ് എഡിറ്റര്‍ തോമസ് ഡൊമിനിക്, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1996 മുതല്‍ 2024 വരെയുള്ള പല കാലങ്ങളിലായി ഉണ്ണി ബാലകൃഷ്ണന്‍ എഴുതി വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന 11 കഥകളാണ് പുസ്തകത്തിലുള്ളത്. 220 രൂപയാണ് പുസ്തകത്തിന്റെ മുഖവില. പ്രായമാകുന്നില്ല ഞാന്‍(വൈജ്ഞാനിക സാഹിത്യം), മരങ്ങളായി നിന്നതും(നോവല്‍), നമ്മുടെ തലപ്പാവ് (വൈജ്ഞാനിക സാഹിത്യം) എന്നിവയാണ് ഉണ്ണി ബാലകൃഷ്ണന്റെ മറ്റു കൃതികള്‍.

Content Highlights: A collection of stories written by Unni Balakrishnan was released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us