ഷൊർണൂരിലെ ട്രെയിന്‍ അപകടം; പുഴയിൽ ചാടിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ട്രെയിൻ ഇടിക്കാതിരിക്കാനായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു ലക്ഷ്മണൻ

dot image

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തിനിടെ പുഴയിലേക്ക് വീണ തമിഴ്‌നാട് സ്വദേശിയുടെ മൃതേദഹം കണ്ടെത്തി. ട്രെയിൻ ഇടിക്കാതിരിക്കാനായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ റാണി 945), വള്ളി (55), ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കവെയായിരുന്നു അപകടം.

ലക്ഷ്മണൻ്റെ മൃതദേഹം ട്രാക്കിനും പാലത്തിനും ഇടയിൽ നിന്നും റാണിയുടേയും വള്ളിയുടേയും മൃതദേഹം പാലത്തിന് താഴെ മണൽതിട്ടയിൽ നിന്നുമാണ് കണ്ടെത്തിയത്. ഷൊർണൂരിൽ സ്റ്റോപ്പില്ലാതിരുന്ന ട്രെയിൻ വൺവേ ട്രാക്കിലൂടെ അതിവേ​ഗത്തിലായിരുന്നു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ.

Content Highlights: Body of Tamil Nadu native found in Shornur train accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us