സന്ദീപ് വാര്യർ പാർട്ടി വിട്ട് പോകില്ല, എ കെ ബാലനെ പോലുള്ളവർക്ക് അത് ആഗ്രഹിക്കാം: സി കൃഷ്ണകുമാർ

കൊട്ടാരക്കരയില്‍ പരിപാടിയിൽ പങ്കെടുക്കാനാണ് സന്ദീപ് പോയത്

dot image

പാലക്കാട്: സന്ദീപ് വാര്യർ പാർട്ടി വിട്ട് പോകില്ലെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. മറ്റ് പാർട്ടികളിലേക്ക് പോകും എന്നത് തെറ്റായ വാർത്തയാണ്. എ കെ ബാലനെ പോലുള്ളവർക്ക് അത് ആഗ്രഹിക്കാമെന്ന് മാത്രം. കൺവെൻഷൻ ദിവസം താൻ തന്നെയാണ് ക്ഷണിച്ചത്. കൊട്ടാരക്കര പരിപാടിയിൽ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സന്ദീപ് വാര്യർ ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

മാതൃസംഘടനയിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് തങ്ങൾ. പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി. സെൽവൻ യുഡിഎഫ് വിമതനാണ്. ഷാഫി പറമ്പിലിൻ്റേത് കുതന്ത്രമാണ്. ഓട്ടോ ചിഹ്നം പിടിക്കാൻ വേണ്ടി നടത്തിയ നീക്കമാണിത്. സിപിഐഎമ്മിന് ലഭിക്കേണ്ട ചിഹ്നം തടയാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു സെൽവൻ. ഇത് അവർക്ക് നൽകിയ അടിയാണ്. ഭാരവാഹിയെ തന്നെ സ്ഥാനാർത്ഥിയാക്കി നടത്തിയ കുതന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സന്ദീപിന് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സന്ദീപ് വേദിവിട്ടുവെന്ന് വാർത്തകൾ വന്നിരുന്നു. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയിൽ നിന്ന് സന്ദീപ് വാര്യർ ഒഴിയുകയും ചെയ്തിരുന്നു. നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്ത കൺവെൻഷനിൽ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്.

content highlights: c krishnakumar says Sandeep Warrier will not leave the party

dot image
To advertise here,contact us
dot image