ഐഎഎസുകാരുടെ ഹിന്ദുവാട്‌സാപ് ഗ്രൂപ്പ്; വ്യാജമായി തന്നെ അഡ്മിനാക്കിയെന്ന പരാതിയുമായി വ്യവസായവകുപ്പ് ഡയറക്ടര്‍

സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉള്‍പ്പെടുത്തി ഹിന്ദു വാട്‌സാപ് ഗ്രൂപ്പ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിലാണ് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയായിരുന്നു ഗ്രൂപ്പ് നിര്‍മിച്ചത്. സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ അറിവോടെയല്ല സംഭവമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ്. ഗ്രൂപ്പ് നിര്‍മിച്ചത് മറ്റ് ആരോ ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്‌സാപ് അണ്‍ഇസ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഉടന്‍ തന്നെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

Content Highlights- k gopalakrishnan ias complaint over mallu hindu officers whats app group

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us