ഇടതുപക്ഷത്ത് യാതൊരു പ്രശ്‌നവുമില്ല, പാലക്കാട് സരിനെതിരെ യാതൊരു അതൃപ്തിയുമില്ല: കെ കെ ശൈലജ

ശക്തമായി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് സരിന്‍ നില്‍ക്കുന്നതെന്നും കെ കെ ശൈലജ

dot image

ന്യൂഡല്‍ഹി: പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെതിരെ യാതൊരു അതൃപ്തിയുമില്ലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. ഇടതുപക്ഷത്ത് യാതൊരു പ്രശ്‌നവുമില്ല. സരിന്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമോ തിരിച്ചുപോകുമോ എന്നല്ല ഇപ്പോള്‍ കരുതുന്നത്. ശക്തമായി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് സരിന്‍ നില്‍ക്കുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണമായിരുന്നു എന്നത് കോണ്‍ഗ്രസിന്റെ ആഗ്രഹമായിരുന്നുവെന്നും കെ കെ ശൈലജ വിമര്‍ശിച്ചു. ബിജെപി-കോണ്‍ഗ്രസ് ഡീല്‍ ഉണ്ടായിരുന്നു. വടകരയില്‍ സഹായിച്ചാല്‍ പാലക്കാട് തിരിച്ച് സഹായിക്കാമെന്നായിരുന്നു ഡീലെന്നും ശൈലജ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവന്ന സരിനും പറയുന്നത് ഡീല്‍ ഉണ്ടായിരുന്നുവെന്നാണ്. വടകരയില്‍ ചില ബിജെപി കുടുംബങ്ങള്‍ ഷാഫിയെ സഹായിക്കാന്‍ ശ്രമം നടത്തി. തെളിവില്ലാത്തതിനാല്‍ അത് പ്രചാരണം ആക്കിയില്ല. പാലക്കാട് വോട്ടര്‍മാര്‍ ഡീല്‍ പരാജയപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Content Highlights: KK Shailaja Says That There Is Deal Between BJP And Congress In Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us