കൊച്ചി; കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിലെ പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ഇലക്ഷന്‍ അക്കൗണ്ട്‌സ് വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ഡലം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കണക്ക് പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ മറുപടിയില്‍ പറയുന്നത്. വോട്ടര്‍മാരുടെ ജില്ലയുടെയും എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചിലവുകളില്‍ വ്യത്യാസുണ്ടായേക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിവല് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. തിരഞ്ഞെടുപ്പിന് വേണ്ട തുക ആദ്യം സംസ്ഥാനം നല്‍കും. പിന്നീട് കേന്ദ്രം ഇത് മടക്കി നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവിലേക്ക് ഇതുവരെ 45 കോടിരൂപയാണ് കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി അനുവദിച്ചിരുന്നത്.
Content Highlights: Loksabha Election Expense