'കല്ല് കെട്ടിയാ ചാടുന്നേ, നീന്തിക്കയറാൻ തോന്നിയാലോ'; പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകുമെന്ന് രതിൻ പറയുന്നു

dot image

വയനാട്: പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട്ടിലാണ് സംഭവം. അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ ആണ് മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്.

ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്‌സോ കേസ് എടുത്തുവെന്നുമാണ് രതിന്‍ വീഡിയോയില്‍ പറയുന്നത്. പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്‌സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും രതിന്‍ പറയുന്നു. വെള്ളം കുടിച്ചു തന്നെ മരിക്കണം. കാലില്‍ കല്ല് കെട്ടിയിട്ടിട്ടാണ് താന്‍ ചാടുന്നത്. അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നും. മരിക്കുന്നത് തന്നെയാണ് നല്ലത്. ആരും കാണാത്ത ഒരു സ്ഥലം കിട്ടിയാല്‍ ചാടുമെന്നും രതിന്‍ വീഡിയോയില്‍ പറയുന്നു.

രതിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Man killed himself after posted video against police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us