തിരൂർ സതീഷ് സിപിഐഎമ്മിൻറെ ടൂൾ; താൻ നൂലിൽ കെട്ടി ഇറങ്ങിയ ആളല്ലെന്ന് ശോഭാ സുരേന്ദ്രൻ

കേസുകൾ തനിക്ക് പുത്തരിയല്ലെന്നും ശോഭാ സുരേന്ദ്രൻ

dot image

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് എകെജി സെന്ററും പിണറായി വിജയനുമെന്ന് അവർ ആരോപിച്ചു.

'ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ തിരൂർ സതീഷ് പോകേണ്ടത് ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് ശോഭാസുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്', അവർ കൂട്ടിച്ചേർത്തു.

കേസുകൾ തനിക്ക് പുത്തരിയല്ലെന്നും താൻ നൂലിൽ കെട്ടി ഇറങ്ങിയ ആളല്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല തൻറേടത്തോടെ, ലാത്തിച്ചാർജുവരെ ഏറ്റുവാങ്ങിയ നേതാവാണ് താൻ. തനിക്കൊരു ഗോഡ് ഫാദർ ഇല്ല. പ്രവർത്തകർക്കൊപ്പം ശാരീരിക പ്രതിസന്ധികൾ പോലും നോക്കാതെ നിന്നിട്ടുള്ള ആളാണ്. എന്താണ് തന്റെ അയോഗ്യതയെന്നും അവർ ചോദിച്ചു.

കൊടകര കുഴൽപ്പണക്കേസില്‍ സതീഷ് തന്നോട് സംസാരിച്ചിട്ടില്ല. തന്നെ കാണാൻ ഇതുവരെ സതീഷ് വന്നിട്ടില്ല. സതീഷിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ല. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത്, പാർട്ടിയെ തകർക്കാനും ശോഭയെ തകർക്കാനുമാണ്. തന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയും ഇ പി ജയരാജനെതിരെയുമാണെന്നും അവർ കൂട്ടിച്ചേർത്തു.

ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലും രാമനിലയത്തിലും ഇ പി ജയരാജനെ കണ്ടു. ജയരാജനും താനും തന്റെ മുറിയിൽവെച്ച് കൂടിക്കാഴ്ച നടത്തി. ഡൽഹി ലളിത് ഹോട്ടലിലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്ര നിലവാരം കുറഞ്ഞ ആളാണെങ്കിൽ തന്നെ കാണാൻ എന്തിന് ജയരാജൻ വന്നുവെന്ന് ചോദിച്ച ശോഭ ഇ പിയുടെയും തൻറെയും ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞു. എകെജി സെന്ററിനുള്ള മറുപടിയാണ് ഈ പത്രസമ്മേളനമെന്നും അവർ പറഞ്ഞു.

content highlights: Sobha Surendran has responded to the allegations in the Kodakara case

dot image
To advertise here,contact us
dot image