ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോൾ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു

dot image

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോൾ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് വിവരം.

രണ്ട് മെട്രോ ബോട്ടുകളും തമ്മിൽ കൂട്ടിയിടിച്ചതിനിടെ എമർജൻസി അലാറം മുഴങ്ങി. തൊട്ടുപിന്നാലെ മെട്രോയുടെ എമർജൻസി ഡോർ തനിയെ തുറന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ ജീവനക്കാർ ഇടപെട്ടതോടെ ആശങ്ക ഒഴിഞ്ഞു.

content highlights: Water metro boats collide at Fort Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us